തൊടുപുഴ: കഞ്ഞിക്കുഴി നങ്കിസിസിറ്റി ശ്രീനാരായണ ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന 35ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 മുതൽ 30 വരെയാണ് കലോത്സവം.26ന് രാവിലെ ഒൻപതിന് കഞ്ഞിക്കുഴി ടൗണിൽ വിളംബര ജാഥയോടെ കലോത്സവത്തിന് തു ടക്കമാകും. കഞ്ഞിക്കുഴി സി.ഐ. ജി.അനൂപ് ഫ്ളാഗോഫ് ചെയ്യും. തുടർന്ന് നങ്കിസിറ്റി സ്‌കൂളിലെ പ്രധാന വേദിയിൽ രാവിലെ11ന് നടക്കുന്ന സമ്മേളനത്തം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ് വയലിൽ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവ വിജയികളെ അനുമോദിക്കും. 27നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഏഴ് സബ് ജില്ലകളിൽ നിന്നായി 4500 കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. മത്സരത്തിനെത്തുന്ന വി്യട്ടർത്ഥികൾക്കും അദ്ധ്യാപകർക്കും താമസിക്കുന്നതിനും വാഹന പാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. മത്സരത്തിനെത്തുന്ന വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം നൽകുന്നതിനും ക്രമീകരണമായി. ആവശ്യപ്പെടുന്നവർക്ക് വാഹന സൗകര്യവും സംഘാടക സമിതി ഒരുക്കും.30ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യക്കോസ് എം.പി.അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറ, ഇടുക്കി ഡി.പി.സി. എ.എം.ഷാജഹാൻ, തൊടുപുഴ ബി.പി.സി. എം.ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.