തൊടുപുഴ:സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം പ്രതിനിധിസമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ 25, 26 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ കുമാരമംഗലം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം എം.എം മണി എം.എൽ.എ ഉദ്ഘാടനംചെയ്യും. ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികളിൽനിന്ന് തിരഞ്ഞെടുത്ത 125 പ്രതിനിധികളും 21 ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 146 പ്രതിനിധകൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 26ന് ചർച്ചക്കുള്ള മറുപടി.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.എസ് മോഹനൻ, ആർ. തിലകൻ, എം.ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. .തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനംമുട്ടം ശക്തി തീയറ്ററിൽ ഇതേ തീയതികളിൽ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ .കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. . എം.എം മണി എം.എൽ.എ, ജില്ലാ സെക്രട്ടറി സി.വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.വി ശശി, വി.എൻ മോഹനൻ, വി.വി മത്തായി, റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. കെ.എസ് കൃഷ്ണപിള്ളയുടെ 74ാമത് രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുസമ്മേളനവും കരിമണ്ണൂരിലാണ് നടത്തുന്നത്. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയയിലെ പ്രവർത്തകരും കരിമണ്ണൂരിലെ പരിപാടിയിൽ പങ്കെടുക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോട നുബന്ധിച്ച് എല്ലാ ലോക്കൽ കമ്മിറ്റികളിൽ ഇന്ന് പതാക ഉയർത്തും.വാർത്താസമ്മേളനത്തിൽ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ സംഘാടക സമിതി ഭാരവാഹികളായ എം.എം മാത്യു, കെ.എ ഹാരിസ്, വി.ബി വിനയൻ, എം.എസ് ശരത് എന്നിവർ പങ്കെടുത്തു.