കരിമണ്ണൂർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ജില്ലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ കരിമണ്ണൂരിൽ സെമിനാർ നടത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 'ഫെഡറലിസത്തിന് വെല്ലുവിളി'എന്ന വിഷയത്തിൽ നടത്തിയസെമിനാർ എൻ.ജി.ഒ യൂണിയൻ നേതാവ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു, സാംസ്‌കാരികവേദി ജില്ലാ കൺവീനർ വി.വി. ഫിലിപ്പ്, വനിതാ സബ്കമ്മിറ്റി കൺവീനർ എം.ജെ. ലില്ലി, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മോളിക്കുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു.