പന്നിമറ്റം:ജപ്തി - ലേല നടപടികൾക്കെതിരെ എ.ഐ.കെ.കെ.എം.എസിന്റെ നേതൃത്വത്തിൽ ധർണ നടത്തും. പൂച്ചപ്ര, ഇലവുംതടത്തിൽ കേശവനും ഭാര്യ അമ്മിണിയുമടങ്ങുന്ന ആദിവാസി കർഷക കുടുംബത്തെയും മറ്റ് ചിലരെയും ജപ്തി-ലേല നടപടികൾക്കു വിധേയരാക്കി വീട്ടിൽ നിന്നും ഇറക്കി വിടാനുള്ള സർവ്വീസ് സഹകരണ ബാങ്കിന്റെ നീക്കത്തിനെതിരെ ഓൾ ഇന്ത്യാ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ (എ.ഐ.കെ.കെ.എം.എസ്) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. ബാങ്ക് ലേലം പ്രഖ്യാപിച്ചിരിക്കുന്ന നാളെ രാവിലെ 10ന് പന്നിമറ്റം ഹെ‌ഡ് ഓഫീസിനു മുന്നിലാണ് ധർണ സംഘടിപ്പിക്കുന്നത്. ജപ്തി വിരുദ്ധ സമിതി ജില്ലാ സെക്രട്ടറി സി.ആർ. കുഞ്ഞപ്പൻ ധർണ ഉദ്ഘാടനം ചെയ്യും.