തൊടുപുഴ: സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആഭിമുഖ്യത്തിൽ നടന്ന ദില്ലി ചലോ കർഷക സമരത്തിന്റെ നാലാം വാർഷികാചരണം 26ന് നടത്തും. ഓൾ ഇന്ത്യാ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണ നടക്കും. ധർണയിൽ സമാന മനസ്‌കരായ മറ്റ് സന്നദ്ധ സംഘടനകളും പങ്കെടുക്കും. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്യും.