ഉടുമ്പന്നൂർ: എസ് .എൻ .ഡി .പി യോഗം ഉടുമ്പന്നൂർ ശാഖയിൽ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമതി തെരഞ്ഞെടുപ്പും ഇന്ന് നടക്കും. രാവിലെ 10ന് ഉടുമ്പന്നൂർ പരിയാരം എസ് .എൻ എൽ പി സ്‌കൂൾ ഹാളിൽ യൂണിയൻ കൺവീനർ പി. ടി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്നയോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘടനം ചെയ്യും.
യോഗത്തിൽ ശാഖ പ്രിസിഡന്റ് പി .ജി മുരളീധരൻ സ്വാഗതം പറയും. ശാഖ സെക്രട്ടറി പി .കെ രാമചന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും . ശാഖ കമ്മറ്റി അംഗം രാമചന്ദ്രൻ കവനാകുഴി നന്ദി പറയും