കട്ടപ്പന:കാഞ്ചിയാർ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ കാൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിക്ഷേ ധർണ്ണ നടത്തും. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ അൻപതോളം ഗ്രാമീണ റോഡുകൾ പൂർണ്ണമായും തകർന്ന് ഗതാഗതം ദുരിത പൂർണ്ണമായിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമീണ റോഡുകളുടെ മെയിന്റനൻസ് ജോലികൾ നടത്താതിരുന്നതാണ് കാരണം. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ വർഷങ്ങൾക്ക് മുൻപ് അപേക്ഷ നൽകി കാത്തിരിക്കുന്നജനറൽ വിഭാഗത്തിൽപ്പട്ട കുടുംബങ്ങൾക്ക് നാളിതുവരെ വീടുകൾ നൽകാനായിട്ടില്ല. ദൂരഹിത കുടുംബങ്ങൾക്കായി വിഭാവനം ചെയ്ത പാർപ്പിട സമുച്ചയ നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല.കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതും മരുന്നുകൾ ലഭ്യമല്ലാത്തതും തോട്ടം, ആവശ്യത്തിന് ആദിവാസി മേഖലയിൽ നിന്നെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. കിടത്തി ചികിത്സ മുടങ്ങിയത് നിർധനന രോഗികൾക്ക് കൂടുതൽ ദുരിതങ്ങൾ സമ്മാനിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് പൊതുജനങ്ങൾക്കായി നിർമ്മിച്ച ടോയ്ലറ്റും കെടുകാര്യസ്ഥത മൂലം നാളിതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല.25ന് 11 മണിക്ക് നടക്കുന്ന ധർണ്ണാ സമരം കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ മുഖ്യപ്രഭാഷണം നടത്തും.