കട്ടപ്പന : വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കുൾ നാഷണൽ സർവീസ് സ്‌ക്രീം യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.150 രൂപ നിരക്കിൽ കട്ടപ്പനയിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും എൻ. സി. സി കേഡറ്റുകൾ ബിരിയാണി എത്തിച്ച് നൽകി.പൊതു സമൂഹം കുട്ടികളുടെ ഈ നന്മ പ്രവർത്തിയെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.565 ബിരിയാണിയാണ് വിൽപ്പന നടത്തിയത്ത്.
ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളി നിർവ്വഹിച്ചു.സ്‌കൂൾ അസി. മാനേജർമാരായ ഫാദർ നോബി വെള്ളാപ്പള്ളിൽ, ഫാ. ഷിബിൻ മണ്ണാറത്ത് ,വാർഡ് കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പാൾ മാണി കെ.സി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ജോജോ മോളോപ്പറമ്പിൽ എന്നിവർ സംസാരിച്ചു.ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക തിങ്കളാഴ്ച്ച ഡി. ഡിക്ക് കൈമാറും.