 
മൂന്നാർ: റോഡിന് കുറകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു. ചെണ്ടുവര ലോവർ ഡിവിഷനിൽ പി.ജീവയുടെ കാറാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിൽ മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപമാണ് അപകടം.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.ജീവയോടൊപ്പം രണ്ട് മക്കളും കാറിലുണ്ടായിരുന്നു.കുട്ടിക്കാനത്ത് പഠിക്കുന്ന മക്കളെയും കൂട്ടി വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടം.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. തേയില തോട്ടത്തിൽ നിന്നും പെട്ടെന്ന് കാട്ടുപോത്ത് റോഡിന് കുറുകെ ചാടുകയായിരുന്നു.