jci

തൊടുപുഴ : ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ 'പുഴയോരം തണലോരം' എന്ന പദ്ധതിയുടെ ഭാഗമായി പുഴയോരം ബൈപ്പാസ് റോഡിൽ തണമരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനംമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺപ്രൊഫ. ജെസ്സി ആന്റണി മുഖ്യ പ്രഭാഷണം നടത്തി.ടെർമലേനിയ മെന്റാലി എന്ന ഇനത്തിൽപ്പെട്ട നൂറോളം മരങ്ങളാണ് പുഴയോരം ബൈപ്പാസ് റോഡിൽ വച്ചു പിടിപ്പിച്ചത്. ചെടികൾക്ക് സംരക്ഷണ കവചവും അതിന്റെ പൂർണ്ണപരിപാലനം റിവർവ്യൂ പ്രൊട്ടക്ഷൻ മൂവ്മെന്റ് ഏറ്റെടുത്തു.വാർഡ് കൗൺസിലർ ബിന്ദു പത്മകുമാർ, പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ യു.എം ശൈലേന്ദ്രൻ, റിവർ വ്യൂ റോഡ് പ്രൊട്ടക്ഷൻ മൂവ്മെന്റ് പ്രസിഡന്റ് സോമശേഖരൻ പിള്ള, തൊടുപുഴ ഗ്രാൻഡ് സെക്രട്ടറി ജീസ് ജോൺസൺ, ട്രഷറർ അഖിൽ. എസ്. നായർ, ലേഡി ജെ.സി ചെയർപേഴ്സൺ ബിന്ദു അജികുമാർ, ജെ.ജെ ചെയർപേഴ്സൺ നന്ദ സരിൻ, പ്രോഗ്രാം ഡയറക്ടർ സരിൻ. സി. യു,തുടങ്ങിയവർ പങ്കെടുത്തു.