തൊടുപുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ് വെയറും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ് വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹൻ ഡീലിങ്ക് ചെയ്ത കാലയളവിൽ ഉടമാ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശ്ശിക നാല് തവണകളായി ഒടുക്കുന്നതിന് ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വാഹനഉടമകൾ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.