തൊടുപുഴ: ജില്ലാതല സിവിൽ സർവ്വീസ് കായികമേള 27, 28 തീയതികളിൽ അറക്കുളം സെന്റ് ജോസഫ് കോളേജ്, വണ്ടമറ്റം അക്വാറ്റിക് സെന്റർ, സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ തൊടുപുഴ, എച്ച്.ആർ.സി. ക്ലബ് മൂലമറ്റം എന്നിവിടങ്ങളിലായി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി അറക്കുളം സെന്റ് ജോസഫ് കോളേജിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനയോഗത്തിൽമുപ്പത്തിയഞ്ച് അംഗ സംഘാടകസമിതി രൂപീകരിച്ചു.