ഇടുക്കി:ആരോഗ്യവകുപ്പ് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ഡിസംബർ 2 ന്രാ വിലെ 10 ന് അഭിമുഖം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം. ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തേണ്ടതാണ്. അഭിമുഖത്തിന് ഇരുപത്‌പേരിൽ കൂടുതൽ ദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ എഴുത്ത്പരീക്ഷ നടത്തും.
യോഗ്യത കേരള നഴ്‌സിംഗ് ആൻഡ് മിഡൈ്വഫ് കൗൺസിൽ രജിസ്‌ട്രേഷനുള്ള അംഗീകൃത നഴ്‌സിംഗ് സ്‌കൂൾ അംഗീകരിച്ച ജി.എൻ.എം നഴ്‌സിംഗ് .ജി എ ഡി മൂന്നാർ, ജി എസ്സ് ഡി പളളിവാസൽ, ജി എച്ച് ഡി പമ്പനാർ എന്നിവയാണ് ഒഴിവുളള ഡിസ്‌പെൻസറികൾ. പ്രതിമാസ വേതനം 15000 രൂപ.പ്രായ പരിധി :40 വയസ് കവിയരുത്.