തൊടുപുഴ: വെങ്ങല്ലൂർ- മൂവാറ്റുപുഴ റോഡിൽ തെങ്ങിന് തീ പിടിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പള്ളിപ്പറമ്പിൽ അജ്നാസിന്റെ വീട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തെങ്ങിലേക്ക് തീ പടരുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാർ സംഭവം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഉടൻ തന്നെ തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഈ പ്രദേശത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ സമീപമുള്ള മറ്റൊരു കെട്ടിടത്തിന്റെ മുകളിൽ കയറി നിന്ന് വെള്ളം പമ്പ് ചെയ്താണ് സേനാംഗങ്ങൾ തീയണച്ചത്.