youththodupuzha
പാലക്കാട് ,വയനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡിഎഫ് നേടിയ ഉജ്ജല വിജയയത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം

തൊടുപുഴ : പാലക്കാട് ,വയനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡിഎഫ് നേടിയ ഉജ്ജല വിജയയത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴയിൽ ആഹ്ലാദ പ്രകടനം നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ പൂച്ചക്കുഴിയിൽ, ജില്ലാ സെക്രട്ടറിമാരായ ബിബിൻ ആഗസ്റ്റിൻ, റമീസ് കൂരാപിള്ളി, ബ്ലോക്ക് വൈസ് ഭാരവാഹികളായ, ഒ .കെ അഷറഫ്,ലിജോ മഞ്ചപ്പിള്ളി, നാസർ പാലമൂടാൻ,റഷീദ് കപ്രാട്ടിൽ, ബിബിൻ ജോസഫ്, എബി ജോർജ്, ജോബിസ് ജോസ് എന്നിവർ പ്രസംഗിച്ചു.

രാജാക്കാട് ആഹ്ലാദ പ്രകടനം

രാജാക്കാട് :വയനാട്ടിലേയും പാലക്കാട്ടേയും ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധിക്കും,രാഹുൽ മാങ്കൂട്ടത്തിനും യുഡിഫ് നും അഭിവാദ്യങ്ങൾ അർപ്പിച്ച് യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.ർ ജോഷി കന്യാകുഴി,ഒ.എസ് ജോസഫ്, ജമാൽ ഇശ്ശേരിക്കുടി,ഷാജി അമ്പാട്ട്,കെ എസ് ശിവൻ, ലിജോ മുണ്ടപ്ലാക്കൽ,മിനി ബേബി, സി.ജി നന്ദകുമാർ,സാജു പഴപ്ലാക്കൽ,സിജു മാങ്കുഴി, തങ്കച്ചൻ പുളിക്കൽ,ബാബു കൊച്ചുപുര,ബിജു പുത്തൻപുര, ജോയ് തമ്പുഴ, ജോസ് കുന്നുംപുറത്ത്,അജി കാട്ടുമന തുടങ്ങിയവർ നേതൃത്വം നൽകി