
കൂട്ടാർ: അല്ലിയാർ ഈഴപ്പറമ്പിൽ വിട്ടിൽ അജി- ദീപ ദമ്പതികളുടെ മകനായ അരവിന്ദ് തന്റെ ദീർഘനാളത്തെ പരിപാലനത്തിലൂടെ വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് നൽകുന്നതിനായി എസ്. എൻ. ഡി. പി യോഗം യൂത്ത്മൂവ്‌മെന്റന്റെ നേതൃത്വത്തിൽ തൃശ്ശൂർ അമല ക്യാൻസർ സെന്ററിൽ നൽകും.യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുടി സ്വികരിച്ചു. ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൂട്ടാർ എൻ.എസ്എ.സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. അരവിന്ദിന്റെ കുടുംബാംഗങ്ങളും , യൂണിയൻ യൂത്ത്മൂവ്‌മെന്റ് നേതാകളായ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കവനാൽ, സൈബർസേന ചെയർമാൻ അരുൺകുമാർ എന്നിവരും പങ്കെടുത്തു.