pic

തൊടുപുഴ: ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് തുടക്കമായി. പി ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉപയോഗം മൂലം തലമുറ നശിക്കുന്ന കാലഘട്ടത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതും കായിക മേഖലയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്നതും ഇന്ന് സാമൂഹിക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻറ് ജേക്കബ് പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കിയിൽ പൊലീസിന്റെ ഒരു പഞ്ചഗുസ്തി ടീമിനെ പരിശീലിപ്പിക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു .യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോക്കാട് ,സംസ്ഥാന ജന. സെക്രട്ടറി ജോജി ഏലൂർ ഭാരവാഹികളായ സെബാസ്റ്റ്യൻ കെ മാത്യു, ജിൻസി ജോസ്, സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ഓഷ്യൻ മാൻ ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു .ആറോളം ദേശീയ റഫറിമാർ മത്സരത്തിന് നേതൃത്വം നൽകി. മത്സരങ്ങളുടെ സമാപനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ മുഖ്യാതിഥിയായി. അംഗ പരിമിത വിഭാഗത്തിലെ മുതിർന്ന താരം സേവ്യർ വി.ഡി, ഒളിമ്പിക് അസോസിയേക്ഷൻ പ്രസിഡൻ്റ് ഡോ. റോണി ,സെക്രട്ടറി സൈജൻ സ്റ്റീഫൻ, മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി എന്നിവരെ ആദരിച്ചു.