
ഇടുക്കി: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വികസന വകുപ്പിന്റെയും വാഴത്തോപ്പ് പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി വാഴത്തോപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് മെഡിക്കൽ ക്യാമ്പ് സൗജന്യ രക്ത പരിശോധന, ബോധവത്കരണ ക്ലാസ് എന്നിവ നടന്നു.പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാന്ധിനഗർ കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഷിനി പി സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ,വാർഡ് മെമ്പർ വിൻസെൻ്റ് വെള്ളാടി, പ്രഭ തങ്കച്ചൻ ,ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്,ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ലിവിങ്സ്റ്റൺ. എസ് സി പ്രമോട്ടർ മനു തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വാഴത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ ഷിനി പി,
നാരകക്കാനം സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഹുസ്ന ടി.പി.എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. യോഗ ഇൻസ്ട്രക്ടർ ഡോ. ആര്യ പ്രദീപ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി ഹെൽത്ത് സ്ക്രിനിങ്ങും രക്ത പരിശോധനയും നടത്തി. ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് അരുൺ എം എസ്, വാത്തികുടി ഹോമിയോ ഡിസ്പെൻസറി ഫാർമസിസ്റ്റ് ഗോകുൽ രാജ് ,ആശ വർക്കർ സുജ വിനിൽ എന്നിവർ പങ്കെടുത്തു.