തൊടുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസജാഥയ്ക്ക് 30 ന് രാവിലെ 9.30 ന് ചിറ്റൂരിൽ സ്വീകരണം നൽകും. തോല്പിച്ചാൽ നിലവാരം കുടുമോ എന്ന ചോദ്യമുയർത്തി ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണെന്നും അത് ഗുണകരമാക്കുന്നതിനു അതിനാവശ്യമായ പിന്തുണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും പരിഷത്ത് ആവശ്യപ്പെടുന്ന ജാഥ കാസർകോഡ് നിന്ന് ആരംഭിച്ച് ഡിസംബർ പത്തിന് തിരുവനന്തപുരം സമാപിക്കും. ചിറ്റൂരിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം രക്ഷാധികാരിയായി വാർഡ് മെമ്പർ എം. മധു, ചെയർമാൻ എ.ജി. സുകുമാരൻ, ടി.കെ. ശശിധരൻ കൺവീനറായിട്ടുള്ള കമ്മറ്റി രൂപീകരിച്ചു. പരിഷത്ത് ജില്ലാ ജോ: സെക്രട്ടറി ടി.എൻ. മണിലാൽ ജാഥാ വിശദീകരണം നൽകി. വിദ്യാഭ്യാസജാഥയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖകളുടെ പ്രകാശനവും നടന്നു യോഗത്തിൽ ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം. സുകുമാരൻ, എ.പി. കാസിൻ തുടങ്ങിയവർ പങ്കെടുത്തു. ബി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ടി.കെ. ശശിധരൻ സ്വാഗതവും ടി.കെ. സന്തോഷ് നന്ദിയും പറഞ്ഞു