പീരുമേട്:കെ.എസ്ടിഎ സബ്ജില്ലാ സമ്മേളനംഏലപ്പാറയിൽ നടന്നു.സബ്ജില്ലാ പ്രസിഡന്റ് റോയി മോൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എം. രമേശ്, ജില്ലാ എക്‌സിക്യൂട്ടീവ്, പുഷ്പരാജ്, പോൾ രാജ്, സബ്ജില്ല സെക്രട്ടറി ജയകുമാർ പി, ദുരൈരാജ്, എം. തങ്കരാജ് എന്നിവർ സംസാരിച്ചു. യോഗത്തിൽ എം തങ്കരാജ് ,ആന്റപ്പൻഎൻ. ജേക്കബ്, ശ്രീജിത്ത് കുമാർ എന്നിവർ സംസാരിച്ചു.പ്രസിഡണ്ടായി ശ്രീജിത്ത് കുമാറിനെയും സെക്രട്ടറിയായി ജയകുമാറിനെയും ട്രഷററായി സാബു ജോസഫിനെയും സമ്മേളനം തിരഞ്ഞെടുത്തു.