മുട്ടം: മുട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി സദ്ഗമയ ഒ.പിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഹോമിയോ ആശുപത്രി ഹാളിൽ ശിശുദിനാഘോഷം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ നിർവ്വഹിച്ചു. സദ്ഗമയ ഒ.പി കൺവീനർ ഡോ. ആർ.എസ്. ദേവി സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ബെർളി ബാബു, ഡോക്ടർ സുഫാന ലത്തീഫ്, സ്‌പെഷ്യൽ എഡ്യൂക്കേഷൻ അദ്ധ്യാപിക അഞ്ജു മരിയ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഡോളി രാജു ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും ചിത്രപ്രദർശനവും നടന്നു.