പീരുമേട്:കോട്ടയം കേന്ദ്രമായി ബസ് സർവ്വീസുകൾ നടത്തിയിരുന്ന കൊണ്ടോടി മോട്ടോഴ്‌സ് സർവ്വീസിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരും ഇപ്പോൾ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെയും സ്‌നേഹ സംഗമം 2024 എന്ന പേരിൽ കുട്ടിക്കാനത്ത് ഒത്തുകൂടി.1972 ൽ ആരംഭിച്ച കൊണ്ടോടി ബസ് സർവ്വീസ് തുടങ്ങിയിട്ട് അരനൂറ്റാണ് കഴിഞ്ഞു. കൊണ്ടോടി മോട്ടോഴ്‌സ് സ്ഥാപകൻ ടോം തോമസ് സ്‌നേഹ സംഗമം ഉദ്ഘാടനംചെയ്തു.രാഹൂൽ ടോം മുഖ്യ പ്രഭാഷണം നടത്തി. ഷിജുതോമസ് അദ്ധ്യക്ഷനായിരുന്നു.പ്രസാദ് വിലങ്ങുപാറ,അനീഷ് കെ.കെ. ബേബി ചെറുവാട ,ജോബാഷ് ,സൺസി , സലീം ,സാബു ,
കെ.ഐ.തോമസ് , രാജീവ് ,വർഗ്ഗീസ് എന്നിവർ സംസാരിച്ചു.