mlavu

പീരുമേട്: ഓട്ടോ റിക്ഷക്ക് കുറുകെ മ്ലാവ് ചാടി രണ്ട് പേർക്ക് പരിക്ക്.ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വണ്ടിപ്പെരിയാറ്റിൽ നിന്നും വള്ളക്കടവ് മൂലക്കയത്തേക്ക് പോയ ഓട്ടോറിക്ഷക്ക് കുറുകെ ചാടിയാണ് മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഇതോടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും,യാത്രക്കാർക്കും പരിക്ക് പറ്റി.ഓട്ടോറിക്ഷാ ഡ്രൈവർ കറപ്പുപ്പാലം എച്ച്.പി.സി. സ്വദേശി മാരി മുത്തു (42), യാത്രക്കാരായ മൂലക്കയം സ്വദേശി കലൈവാണി(30) എന്നിവർക്കാണ് പരിക്കേറ്റത്.തേയില തോട്ടത്തിൽ നിന്നും ഓടിവന്ന മ്ലാവാണ് ഇടിച്ചത്. ഡ്രൈവർ മാരിമുത്തുവിന്റെ തലയ്ക്കും കാലിനും പറിക്കറ്റു. ഇരുവരെയും വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .മുൻപും ഈ പ്രദേശത്ത് മ്ലാവ് വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായിട്ടുണ്ട്.