pic

തൊടുപുഴ:1977ൽ കലയന്താനി സെന്റ് ജോർജ് ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിച്ചവരുടെ പൂർവ്വ വിദ്യർത്ഥിസംഗമം നടന്നു. പാപ്പൂട്ടി ഹാളിൽ നടന്ന സംഗമം നാൽപത്തിയേഴ് വർഷങ്ങൾക്കിടയിൽ ഏഴാം തവണയാണ് ഒരുമിച്ച് കൂടുന്നത്. സ്‌കൂൾ പഠനകാലത്തെ സുഹൃത്തുക്കളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു പലരും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും പഠനകാലത്തെ അനുഭവങ്ങളും സന്തോഷവും പങ്കുവെച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ഒന്നിച്ചുള്ളചിത്രങ്ങൾ പകർത്തിയും അവർ ആഘോഷമാക്കി. ബാച്ചിന്റെ ഏഴാം വാർഷികമാണ് നടന്നത്. പൂർവ വിദ്യാർത്ഥി സംഗമം ഡോ.ഒ.റ്റി. ജോർജ് ഉദ്ഘാടനം ചെയ്തു. സിറിയക് വലിയ മരുതുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ടിസ്സൺ തച്ചങ്കിരി, ജോണപ്പൻ നിരപ്പിൽ, ജോസ് ഓണിവേലിൽ,അബാസ് പഴയിരി, ജോണി പള്ളം, അവറാൻകുട്ടി, ഷേർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.