
നെടുങ്കണ്ടം : മൂന്ന് ദിവസങ്ങളിലായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നടന്ന ഉപജില്ല കലോത്സവത്തിൽ കല്ലാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ കലാകിരീടം ചൂടി. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എച്ച് എസ് എസ്,യുപി വിഭാഗത്തിൽ റണ്ണേഴ്സ് അപ്പും, അറബിക് കലോത്സവത്തിൽ എച്ച് എസ്, യുപി വിഭാഗത്തിൽ ചാമ്പ്യന്മാരുമായാണ് കല്ലാർ ഉപജില്ലാ കിരീടം ചൂടിയത്. കലോത്സവത്തിന്റെ സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേഷ് കുമാർ, ശിഹാബുദ്ദീൻ ഈട്ടിക്കൽ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.