linqustic

മൂന്നാർ : കെ പി എസ് ടി എ ലിംഗ്വിസ്റ്റിക് മൈനോറിറ്റി സെൽ സംസ്ഥാനതല കൺവെൻഷൻ ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ എ .കെ മണി എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാഷ ന്യൂനപക്ഷ അദ്ധ്യാപകരുടെ പ്രമോഷൻ അടക്കമുള്ള പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. ലിംഗ്വിസ്റ്റിക് മൈനോറിറ്റി സെൽ സംസ്ഥാന ഉപസമിതി ചെയർമാൻ ജെ.ബാൽമണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ , ബി.സുനിൽകുമാർ , ടി .യു സാദത്ത് , സാജു ജോർജ് , പി .എം നാസർ , വർഗീസ് ആന്റണി , ബിജോയ് മാത്യു , വി.കെ ആറ്റിലി , ജോബിൻ കളത്തിക്കാട്ടിൽ , ജോസ് കെ സെബാസ്റ്റ്യൻ ,പി ജലജാക്ഷി , എൻ വിജയകുമാർ , ടി ശിവകുമാർ , എസ് ടി രാജ് എന്നിവർ പ്രസംഗിച്ചു.