vellathooval

വെള്ളത്തൂവൽ: എസ്.എൻ.ഡി പി യോഗം അടിമാലി യൂണിയൻ 4543ാം നമ്പർ വെള്ളതൂവൽ ശാഖാ യോഗത്തിൽ കുടുംബ സംഗമംനടന്നു. ശാഖാ പ്രസിഡന്റ് പ്രസന്ന കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അടിമാലി യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ് ലതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സ്മിതേഷ് ബാബു സ്വാഗതം പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ,യൂത്ത് മൂവ്‌മെന്റ്, കുമാരി കുമാരസംഘം, കുടുംബയൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു.