മൂന്നാർ: ബാല്യകാല സ്മരണകൾ പുതുക്കി മൂന്നാർ ഗവ. എൽ പി സ്‌കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 1949 ൽ ആദ്യ ബാച്ചിലെ മൂന്ന് വിദ്യാർത്ഥികൾ തുടങ്ങി ഇപ്പോൾ പഠിക്കുന്നവർ വരെയുള്ള വിവിധ തലമുറകളിൽപ്പെട്ടവർ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ സംബന്ധിച്ചു. പലരും പേരക്കുട്ടികളുടെ കൈകൾ പിടിച്ച് സ്‌കൂൾ കവാടം കടപ്പോൾ, നിലവിലെ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തി. ഉത്സവാന്തരീക്ഷം പകർന്ന അന്തരീക്ഷത്തിൽ ആദ്യ ബാച്ച് വിദ്യാർത്ഥികളായ ആർ എസ് മണി , വി എ പരീത്, ജോർജ് ജോൺ, സ്‌കൂൾ സാൻഡ്രല തുടങ്ങിയവർ ചേർന്ന് ദീപം തെളിയിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ എം ജെ ബാബു സ്വാഗതം പറഞ്ഞു. പ്ലാറ്റിനം ജൂബിലി സമ്മേളനം അഡ്വ. എ രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഡി എച്ച് പി സി ഐ ആർ മാനേജർ ജോൺ പെരേര മുൻകാല അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എം ഭവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വിലിൻ മേരി, റീന മുത്തുകുമാർ, മൂന്നാർ ജിവിഎച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ഡോ.എസ് ജയലഷ്മി, എ ഇ ഒ സി ശരവണൻ, സി കെ ബാബു ലാൽ, ഹെപ്‌സി കൃസ്റ്റ്യനാൾ, മുത്തുമാരിയപ്പൻ, കെ ഷൺമുഖവേൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജി മോഹൻ കുമാർ സ്വാഗതവും ലിജി ഐസക് നന്ദിയും പറഞ്ഞു.