
കോവിൽ മല,: എസ്.എൻ.ഡി.പി യോഗം കോവിൽ മല ശാഖാംഗം ശിവദാസ് കൊടിത്തോട്ടത്തിലിന് കട്ടപ്പന മലനാട് യൂണിയനും കോവിൽ മല ശാഖയോഗവും ചേർന്ന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവയ്പ് കർമ്മം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ , കൗൺസിലർ പ്രദീപ് അറഞ്ഞനാൽ , യൂണിയൻ വനിതാ സംഘം സെക്രട്ടറി ലതാസുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു.ടി . കാവന്നാൽ , ശാഖാ പ്രസിഡന്റ് ടി. ജി പ്രശാന്ത് സെക്രട്ടറി അജീഷ് ,ശാഖ,വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ് പ്രവർത്തകരുംപങ്കെടുത്തു.