തൊടുപുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡിസംബർ 3 ന് ഉച്ചക്ക് 2.30 ന് തൊടുപുഴ ടൗൺ ഹാളിൽ സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സി കെ ബിന്ദുമോൾ, പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.