ഇടുക്കി : ഡി.എം.ഒ തസ്തികയിൽ ഉടൻ പ്രമോഷൻ നല്കി ഒഴിവു നികത്തണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഒഴിഞ്ഞു കിടക്കുന്ന തസ്തികയിൽ സ്ഥിരം നിയമനം വൈകുന്നത് കാര്യക്ഷമമായ പദ്ധതി നിർവ്വഹണങ്ങൾക്കും മറ്റും തടസ്സം നേരിടുക വഴി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാകാതെ വരുമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ: കെ.കെ. ജീന , ജില്ലാ സെക്രട്ടറി ഡോ: സൗമിനി സോമനാഥ് എന്നിവർ പറഞ്ഞു.