
കട്ടപ്പന : കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ കൂട്ട ധർണ നടത്തി. പഞ്ചായത്തിലെ തകർന്നു കിടക്കുന്ന 50 ൽ പരം ഗ്രാമീണ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കുക, കഴിഞ്ഞ നാലുവർഷമായി മുടങ്ങിക്കിടക്കുന്ന ജനറൽ വിഭാഗത്തിലെ ലൈഫ് ഭവന പദ്ധതി ഉടൻ പുനരാരംഭിക്കുക, ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കുകയും മരുന്നുകൾ എത്തിക്കുകയും കിടത്തി ചികിത്സ പുനരാരംഭിക്കുകയും ചെയ്യുക, ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശൗചാലയം പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ തുറന്നു കൊടുക്കുക,അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തിലെ ടോയ്‌ലെറ്റ് ലേലം നടത്തിയിട്ടും ജനങ്ങൾക്ക് തുറന്നു കൊടുക്കാത്ത പഞ്ചായത്ത് നടപടി പുനഃ പരിശോധിക്കുക, പഞ്ചായത്ത് നിരത്തുകളിലെ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക,തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. പഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോമോൻ തെക്കേൽ,ഡിസിസി അംഗങ്ങളായ ജോയി ഈഴകുന്നേൽ,ജോയി തോമസ്, മറ്റ് നേതാക്കളായ ഷാജി വെള്ളംമാക്കൽ,ആൽബിൻ മണ്ണഞ്ചേരിയിൽ,ജയ്‌മോൻ കോഴിമല,സണ്ണി കക്കുഴി,സി കെ സരസൻ,ലിനു ജോസ്,രാജലക്ഷിമി അനീഷ്,സണ്ണി വെങ്ങാലൂർ ,ബിജു വർഗീസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോയി എവറസ്റ്റ്,ഷാജി വേലംപറമ്പിൽ, ഷിജി സിബി,സന്ധ്യ ജയൻ തുടങ്ങിയവർ പങ്കെടുത്തു.