പീരുമേട്: ശബരിമല തീർത്ഥാടകർ ഉൾപ്പെടെസഞ്ചരിക്കുന്ന വണ്ടിപ്പെരിയാർ സത്രം റോഡ് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്നു. സത്രം,പുല്ല് മേട് ഭാഗത്തേക്ക് പോകുന്ന അതി പ്രാധന റോഡാണിത്. കഴിഞ്ഞ കാലവർഷത്തിൽ റോഡ് ടാർ ഇളകികുഴി രൂപപ്പെട്ടിരുന്നു. റോഡിന്റെ വശങ്ങളിലും മെറ്റൽ ഇളകി കുഴിയായതുകൊണ്ട് ഇതുവഴിയുള്ള വാഹന യാത്ര ദുഷ്‌കരമായി രിക്കയാണ്. കഴിഞ്ഞ തീർത്ഥാടന കാലത്തും റോഡ്കുഴികൾ അടയ്ക്കുകയാണുണ്ടായത്.പി.ഡബ്ല്യൂഡി.ഏറ്റെടുക്കാത്തതു കൊണ്ട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും വേണം റോഡിന് ഫണ്ട് അനുവദിക്കാൻ 14 കിലോമീറ്റർ ദൂരമുണ്ട് സ്ത്രത്തിലേക്ക്. വണ്ടിപ്പെരിയാർപഞ്ചായത്ത് 30 ലക്ഷം രൂപ മെയിന്റനൻസിന്അനുവദിച്ചു. എന്നാൽ മഴക്കാലമായതാടെ കരാറുകാരൻ പണി തുടങ്ങിയില്ല. ശബരിമല തീർത്ഥാടകരും, വിനോദ സഞ്ചാരികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന റോഡാണ് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്നത്. ഇതുമൂലം യാത്രക്കാർ പ്രതിസന്ധിയിലായിരിക്കയാണ്. കെ.എസ്.ആർ.ടി.സി സ്‌കൂൾ ബസുകൾ, ടൂറിസ്റ്റു ബസുകളും ഈ റോഡിൽ കൂടി കടന്നു പോകുന്നു. ശബരിമല തീർഥാടനകാലമാതോടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നു.