പൊന്നന്താനം: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. വായനശാല ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബാലവേദി പ്രസിഡന്റ് ആയുഷ് വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപിക സുമൻ ബാബു 'പഠനം എങ്ങനെ സന്തോഷകരമാക്കാം' എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. സംഗീതം, ലോട്ടറി ഗെയിംസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. സെക്രട്ടറി ശിൽപാ അനീഷ് സ്വാഗതവും,ഷെറിൻ കിഷോർ നന്ദിയും പറഞ്ഞു.