
തൊടുപുഴ: വോട്ടർപട്ടിക പുതുക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി തൊടുപുഴ തഹസിൽദാർ ബിജിമോൾ എ .എസ് ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 11 ആരംഭിച്ച റാലി ന്യൂമാൻ കോളേജ്,മങ്ങാട്ടുകവല, തൊടുപുഴ പ്രൈവറ്റ് ബസ്റ്റാൻഡ് എന്നിവിടങ്ങൾ ചുറ്റി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു 2025 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും വോട്ടർപട്ടിയിൽ പേര് ചേർക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഈ സേവനം ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയും എല്ലാ അക്ഷയ സി എസ് സി സെന്ററുകൾ വഴിയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ എല്ലാ വില്ലേജ് ഓഫീസുകളിലും തൊടുപുഴ ഇലക്ഷൻ വിഭാഗത്തിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താം.