തൊടുപുഴ: വനിത ശിശു വികസന വകുപ്പി കീഴിലുള്ള തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 3 അങ്കണവാടികളെ 2023-24 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നവീകരിക്കുന്നതിനായി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനും, പ്രവൃത്തി ചെയ്യുന്നതിനുമായി താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു.. ടെണ്ടറുകൾ ഡിസംബർ 5ന് രരണ്ട് മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 2.30 ന് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് കോലാനി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള തൊടുപുഴ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 04862 221860 .