അടിമാലി : അടിമാലി ഫെസ്റ്റ് ഡിസംബർ 25 മുതൽ 31 വരെ നടത്താൻ അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടിയ സംഘാടകസമിതി യോ ഗത്തിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം സ്വാഗതം പറ ഞ്ഞു. അഡ്വ. എ രാജ എം എൽ എ യോഗം ഉദ്ഘാട നം ചെയ്തു.ജില്ലാ കളക്ടർ, വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥ രെ കൂടി ഉൾപ്പെടുത്തി വിപുലമായ സംഘാടക സമി തി യോഗം 28ന് മൂന്നുമണിക്ക് അ ടിമാലി ഗ്രാമപഞ്ചായത്തു ഹാളിൽ കൂടി സ്വാഗതസം ഘം രൂപീകരിക്കാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട്,മെ മ്പർ കെ കൃഷ്ണമൂർത്തി, ഗ്രാമപഞ്ചായത്ത് മെമ്പർമാ രായ കെ എസ് സിയാദ്,സി ഡി ഷാജി,രേഖ രാധാകൃഷ് ണൻ, സനിത സജി എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ സാ മൂഹിക വ്യാപാര രംഗത്തെ പ്രമുഖർസംസാരിച്ചു.