രാജാക്കാട്:ഒന്നാമത് ജില്ലാ സീനിയർ ബേസ്‌ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ, വനിത വിഭാഗങ്ങളിൽ ഡിസംബർ 1 ന് രാവിലെ 9 മുതൽ എൻ.ആർ സിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. www.baseballkerala.comഎന്ന വെബ്‌സൈറ്റിലൂടെ കളിക്കാരെയും ടീമിനെയും രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.ഡിസംബറിൽ നടക്കുന്ന സംസ്ഥാന സീനിയർ ബേസ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ പുരുഷ,വനിത ടീമുകളെ, ജില്ലാചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.കൂടുതൽ വിവരങ്ങൾക്ക് അനിത തോമസ് ജില്ലാ സെക്രട്ടറി, ഇടുക്കി ജില്ലാ ബേസ്‌ബോൾ അസോസിയേഷൻ,മൊബൈൽ : 9746523341 എന്ന് നമ്പറിൽബന്ധപ്പെടണം.