kanchiyar

കട്ടപ്പന : കേന്ദ്രസർക്കാരിന്റെ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കാഞ്ചിയാർ പഞ്ചായത്തിന്റെ കലാസാംസ്‌കാരിക കായിക പദ്ധതിയിലുൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവരുടെ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സ്വയ രക്ഷയ്ക്കുംഅപകടത്തിൽ പെടുന്ന മറ്റുള്ളവർക്ക് രക്ഷകരാകാനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വരാജ് സയൺ പബ്ലിക് സ്‌കൂൾ നീന്തൽ കുളത്തിൽ ആരംഭിച്ച പരിശീലന പരിപാടി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റോയി എവറസ്റ്റ്, സയൺ പബ്ലിക് സ്‌കൂൾ മാനേജർ ഫാ.ഇമ്മാനുവൽ കിഴക്കേത്തലയ്ക്കൽ എന്നിവർ സംസാരിച്ചു .ഇംപ്ലിമെന്റ് ഓഫീസർ ഗിരിജകുമാരി എൻ വി, പരിശീലകൻ വിനോസൺ ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.