പീരുമേട്: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺന്റെയും നേതൃത്വത്തിൽസുരക്ഷ എല്ലായിടത്തും എപ്പോഴും ഓറഞ്ച് ദ വേൾഡ് ക്യാംപയിന്റെ ജില്ലാ തല ഉദ്ഘാടനം കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തി.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്,ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജെൻഡർ സ്‌പെഷ്യലിസ്റ്റ് പ്രിൻസ് ബെന്നി ക്ലാസ് നയിച്ചു.ക്യാമ്പയിനു മുന്നോടിയായി നടന്ന ബോധവത്കരണ റാലി പീരുമേട് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ ഫ്ളാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അജിമോൻ ജോർജ് സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് അസിസ്റ്റന്റ് പ്രൊഫസർ അനു എബ്രഹാം സ്വാഗതവും ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ കോ ഓർഡിനേറ്റർ സുബിത പരമേശ്വരൻ നന്ദിയും പറഞ്ഞു. മരിയൻ കോളേജിലെ ജൻഡർ ഇക്വിറ്റി സെൽ, നാഷണൽ സർവീസ് സ്‌കീം ,എൻ സി സി, യു എൻ എ ഐ, സസ്‌റ്റൈനബിലിറ്റി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.