ലൈസൻസും ഹെൽത്ത് കാർഡുകളും ഇല്ലാത്ത കടകൾ താത്കാലികമായി അടയ്ക്കാൻ നിർദേശം
വണ്ടിപ്പെരിയാർ: പ്രധാന ഇടത്താവളമായ സത്രത്തിൽ അയ്യപ്പഭക്തർക്കായി പ്രവർത്തിച്ച് വന്നിരുന്ന കളകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.ഇന്നലെ വൈകന്നേരം അഞ്ചോടെയായിരുന്നു പരിശോധന. രാവിലെ പുല്ല് മേടിട്ടിൽ കളക്ടറും, പീരമേട് ഡിവൈ.എസ്.പി. വിശാൽ ജോൺസൺ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ട്രയിനി വിഷ്ണു രാജ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി തുടർന്ന് സീതക്കുളം വഴി വൈകിട്ട് അഞ്ചോടെ സത്രത്തിൽ എത്തി .അതിന് ശേഷം അവിടെത്തെ എല്ലാ കടകളിലും പരിശോധന നടത്തിയത്. മിക്ക കടകളിലും ഹെൽത്ത് കാർഡോ .പഞ്ചായത്ത് ലൈൻസോ ഇല്ലായിരുന്നു .കളക്ടറുടെ സന്ദർശനം ഉണ്ടെന്നറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സത്രത്തിൽ 'എത്തിയിരുന്നു ,തുടർന്ന് മറ്റ് കളകളിലെ രേഖകളും മറ്റും പരിശോധിക്കുന്നതിനായി ഇവരെ ചുമതലപ്പെടുത്തി.രേഖകൾ ഇല്ലാതിരുന്ന കടകൾ തത്കാലത്തേക്ക്ക് അടക്കുന്നതിന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തു ഹൈൽത്ത് കാർഡ് മാത്രമുണ്ടായിരുന്ന മൂന്ന് കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കളക്ടർ അനുമതി നൽകി.ബാക്കിയുള്ള കടകൾക്ക് അടിയന്തിരമായി ലൈൻസൻസ് എടുക്കുന്നതിനും ഹെൽത്ത് കാർഡ് എടുക്കുന്നതിനും സൗകര്യം ഒരുക്കി നൽകണമെന്ന് പഞ്ചായത്ത് , ആരോഗ്യ വകുപ്പ് അധികൃതരോട് കളക്ടർ നിർദേശിച്ചു.വണ്ടിപ്പെരിയാർ എസ്.ഐ. റ്റി.എസ്. ജയകൃഷ്ണ, ഹെൽത്ത് ഇൻസ്‌പെക്ടർ ബോബി. ഇ . ചെറിയാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.