അടിമാലി:ആനച്ചാൽ അമകണ്ടം മേരിലാന്റ് എല്ലക്കൽ റോഡ് ഗതാഗത യോഗ്യമാക്കമാക്കണമെന്ന ആവശ്യം ശക്തം. എട്ടു വർഷങ്ങൾക്ക് മുൻപ്ഒന്നരവർഷം മുൻപ് മലബാർ കൺസെക്ഷൻ കമ്പിനി ടെൻഡർനപടികൾ പൂർത്തിയാക്കിഒരു വർഷം മുൻപ് പണികൾ ആരംഭിച്ചുവെങ്കിലും മൂന്നു മാസത്തെ പണികൾക്ക്‌ശേഷം കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിക്കുകയുണ്ടായി ഈ കാലയളവിൽ നാട്ടുകാർ ശ്രമദാനമായി പഞ്ചായത്തു മെമ്പറുമാരുടെ നേതൃത്വത്തിൽ കുഴികളടച്ച് യാത്ര യോഗ്യമാക്കിയിരുന്നു എന്നാൽ കാലവർഷം ആയപ്പോൾ വീണ്ടും റോഡുകളെല്ലാം തോടായിമാറി കാലങ്ങളായി ഈ പ്രദേശത്തെ ആളുകൾ യാത്രാസൗകര്യം ഇല്ലാതെ കഷ്ടപ്പെടുകയാണ് ദിനം പ്രതി നൂറുകണക്കിനു വിദ്യാർത്ഥികളും കൽനട യാത്രക്കാരും ആനച്ചാൽ ,കുഞ്ചിത്തണ്ണി ,ഈടൗണുകളുമായി ബന്ധപ്പെടുന്നതിന് ഏക ആശ്രയം ഈ റോഡുകളാണ് മഴക്കാലം കഴിഞ്ഞപ്പോൾ റോഡിന്റെ ഇരുവശങ്ങളും വലിയാകിടങ്ങുകൾ രൂപപ്പെടുകയുംഒരു വാഹനം മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുവാൻപോലും പറ്റാത്ത സാഹചര്യമാണിവിടുള്ളത്. റോഡുകളുടെ പണികൾ പുനരാരംഭിക്കണമെന്നു എത്രയും പെട്ടന്ന് സഞ്ചാര യോഗ്യമാക്കണമെന്നു കേരള കൊൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പട്ടു.മണ്ഡലം പ്രസിഡന്റ്,സജി പൂതക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു.