kattappana

കട്ടപ്പന:അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ജീപ്പും സ്വകാര്യബസ്സും കൂട്ടിയിടിച്ചു .ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അടിമാലി കുമിളി ദേശീയപാതയുടെ ഭാഗമായ കാൽവരി മൗണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. ശബരിമല ദർശനത്തിന് ശേഷം തിരികെ യാത്ര ചെയ്ത ചെറുതോണി സ്വദേശികൾ സഞ്ചരിച്ചിരുന്ന കമാൻഡർ ജീപ്പിലേക്ക് എറണാകുളത്തു നിന്നും കട്ടപ്പനയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ജീപ്പിൽ കുട്ടികളും പ്രായമായ സ്ത്രീകളും ഉൾപ്പെടെ ഏഴു പേർ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചില്ല.ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.