
തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന് സി.പി.എം തൊടുപുഴ ഈസ്‌റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് നിർധന രോഗികളുടെ ഏക ആശ്രയമാണ് ജില്ലാ ആശുപത്രി. ചെറുതോണിയിലെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്താൻ ഭൂമിശാസ്‌ത്രപരമായ കാരണങ്ങൾ ബുദ്ധിമുട്ടാകുന്നു. , മലങ്കര–തൊടുപുഴ കേന്ദ്രീകരിച്ച് വിനോദസഞ്ചാര സാധ്യതയുള്ള പദ്ധതികള്‍ കിഫ്‍ബി സഹായത്തോടെ നിര്‍മിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരിജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു, ആർ തിലകൻ എന്നിവർ സംസാരിച്ചു..
ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ: വി ടി പാപ്പച്ചൻ, വി ബി ജമാൽ, എം എം മാത്യു, എൻ കെ മുഹമ്മദ്, ഒ വി ബിജു, എം എം റഷീദ്, ബി സജികുമാർ, തോമസ് വർക്കി, വി ബി വിനയൻ, എം പി ഷൗക്കത്തലി, സി എസ് ഷാജി, അജയ് ചെറിയാൻ തോമസ്, എം എസ് ശരത്ത്, ടി ബി സുബൈർ, പി ജെ രതീഷ്, സബീന ബിഞ്ചു, ഷീല ദീപു, സിനോ ജോസ്, ലിനു ജോസ്, മായ സുരേഷ്.
തൊടുപുഴ:മലങ്കര ജലാശയത്തിന്റെ അനന്തമായ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണമെന്ന് സിപി എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുട്ടം ശക്തി തീയറ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ പൊതുചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി സി വി വർഗീസും പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്‍ക്ക് ഏരിയ സെക്രട്ടറി ടി ആർ സോമനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, വി വി മത്തായി എന്നിവർ സംസാരിച്ചു. ടി കെ മോഹനൻ നന്ദി പറഞ്ഞു. വെസ്റ്റ് ഏരിയ സെക്രട്ടറിയായി ടി ആർ സോമനെ തിരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ: കെ എം ബാബു, കെ ആർ ഷാജി, എം ആർ സഹജൻ, വി ബി ദിലീപ്കുമാർ, ആർ പ്രശോഭ്, ടി കെ മോഹനൻ, എം ജി സുരേന്ദ്രൻ, കെ പി സുലോചന, ഷൈനു സൈമൺ, ടിനു ശശി, കെ എസ് അനന്ദു, കെ ജി ദിനകർ, ആൽബിൻ വി ജോസ്, ശാന്താ ഗോപിനാഥ്, കെ വി ജോയി, കെ എൻ പ്രഭാകരൻ, ടി കെ റഫീഖ്, എം മധു.