pic

കുമളി: നിയന്ത്രണം നഷ്ടപ്പെട്ട കാർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.അമരാവതി എ.കെ.ജി പടിക്ക് സമീപം ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അണക്കര ഭാഗത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്ന കാർ മഴയിൽ നനഞ്ഞു കിടന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്നും വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ ഓടി കൂടി രക്ഷാ പ്രവർത്തനം നടത്തി. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ 66 സെന്റ് അഗസ്റ്റിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.