
പീരുമേട്:വട്ടപ്പതാൽ, മലയിൽ പുതുവൽ,വെള്ളപതാൽ നിവാസികളുടെ നാല് പതിറ്റാണ്ട് കാലത്തെ സ്വപ്നം യഥാർത്ഥ്യമായി.കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 2 കോടി രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 50 ലക്ഷം രൂപയും, ഉപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന വട്ടപ്പതാൽ, മലയിൽ പുതുവൽ വെളളപ്പതാൽ,ചീന്തലാർ റോഡിന്റെ നിർമ്മാണോദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. വാഗമണ്ണിൽ നിന്നും വിനോദ സഞ്ചാരികൾക്ക് കൊച്ചു കരുന്തരുവി വഴി ഏലപ്പാറക്ക് പോകുന്നതിന് എളുപ്പവഴിയാണ്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിസ് കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് വി.പി. ജോൺ ഷീബാ സത്യനാദ്, റോണി സെബാസ്റ്റ്യൻ, മായാസുജി, നിഷാന്ത് വി ചന്ദ്രൻ, രവികുമാർ, കെ.കെ. രാജപ്പൻ, യമുനാ ബിജു എന്നിവർ സംസാരിച്ചു.