തൊടുപുഴ : നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് ജനുവരി 11, 12 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരവും വികസിത് ഭാരത് യുവ നേതൃസംഗമത്തിലൂടെ ലഭിക്കും. 15-29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്കു നവംബർ 25നും ഡിസംബർ 5നും ഇടയിൽ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ പങ്കെടുത്ത് തുടർഘട്ടങ്ങളിലേക്കു യോഗ്യത നേടാം. കൂടുതൽ വിവരങ്ങൾ മൈ ഭാരത് പ്ലാറ്റ്‌ഫോമിലും(https://mybharat.gov.in/) സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ ഓഫീസുകളിൽ നിന്നും ലഭിക്കും.