തൊടുപുഴ : തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടന്ന അക്ഷയ ട്രോഫി ജില്ലാ ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എം. കെ.എൻ. ക്ലബ് കുമാരമംഗലത്തെ പരാജയപ്പെടുത്തി ഇടുക്കി ഹാൻഡ്‌ബോൾ ക്ലബ്ബ് ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റാർ ക്ലബ് തൊടുപുഴയെ പരാജയപ്പെടുത്തി കുമാരമംഗലം എം കെ എൻ എം. ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലയറായി മുഹമ്മദ് സിനാനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറായി നെഹല വി.എസ്സിനെയും തെരഞ്ഞടുത്തു മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൺകുട്ടികളുടെ വിജയികൾക്ക് ന്യൂമാൻ കോളേജ് ബർസാർ ബെൻസൺ.എൻ.ആന്റണിയും പെൺകുട്ടികളുടെ വിജയികൾക്ക് സ്‌പോർട്സ് ആയുർവേദ ഡോക്ടർമാരായ അനുപ്രിയ, അനുഷമോൾ.എ. എന്നിവർ ട്രോഫി വിതരണം ചെയ്തു. റോബിൻ.ആർ, റഫീക്ക് പള്ളത്തു പറമ്പിൽ, ബോബൻ ബാലകൃഷ്ണൻ അജിത് കൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഈ മാസം 30 മുതൽ താമരശേരിയിൽ നടക്കുന്ന സംസ്ഥാന ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.