
തൊടുപുഴ: മാദ്ധ്യമങ്ങൾക്കു നേരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കാട്ടിയ അസഹിഷ്ണുത ബി.ജെ.പിയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എതിരഭിപ്രായം പറയുന്നവരെ കൈകാര്യം ചെയ്യുമെന്ന് പറയുന്നത് ജനാധിപത്യപരമല്ല. മാദ്ധ്യമങ്ങൾക്കുനേരെ നടക്കുന്ന ഏത് അക്രമവും പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ തങ്ങൾ എല്ലാക്കാലത്തും മാദ്ധ്യമങ്ങൾക്കൊപ്പമാണ്.