തൊടുപുഴ: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസജാഥ 30 ന് ജില്ലയിൽ പര്യടനം നടത്തും. ഗുണമേന്മയുളള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമെന്നും, തോല്പിച്ചാൽ നിലവാരം കൂടമോ 'എന്ന മുദ്രക്യാപ്ടനായിട്ടുള്ള ജാഥ കാസർഗോഡ് നിന്ന് നവമ്പർ 14 ന് ആരംഭിച്ചത്. ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കും. ജില്ലയിൽ മുപ്പതിന് രാവിലെ 9.30 ന് ദേവിയാറിൽ എത്തുന്ന ജാഥയുടെ ജില്ലാ തല ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ എം.ബി.രാജൻ നിർവ്വഹിക്കും. തുടർന്ന് പാറത്തോട്, അടിമാലി , ചിറ്റൂർ, ഉടുമ്പന്നൂർ, മുട്ടം, എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം തൊടുപുഴ വെങ്ങല്ലൂരിൽ സമാപിക്കും. സമാപന സമ്മേളനം റിട്ട.ഉപജില്ലവിദ്യാഭ്യാസ ആഫീസർ എം. എം. മാത്യം ഉദ്ഘാടനം ചെയ്യും. ജാഥയുടെ മന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ ടി.എം സുബൈർ, വി.വി. ഫിലിപ്പ്, ടി.എൻ.മണിലാൽ,പി.കെ.ഗംഗാധരൻ, ആർ കെ .രാധാകൃഷ്ണൻ തുടങ്ങിയവർ വിഷയാവതരണം നടത്തും. ജാഥയുടെ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകുന്നതിനുള്ള മെമ്മോറാണ്ടത്തിന്റെ ഒപ്പശേഖരണവും ഇതോടൊപ്പം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.കെ. സുധാകരൻ, ജില്ലാ സെക്രട്ടറി എൻ.ഡി. തങ്കച്ചൻ എന്നിവർഅറിയിച്ചു